സുഭാഷ് ചന്ദ്രൻ (Subhash Chandran)

അൻപത് ആത്മകഥകൾ (Anpathu athmakadhakal) - കോഴിക്കോട് (Kozhikode ) മാതൃഭൂമി ബുക്ക്സ് (Mathrubhoomi books ) 2022 - 286 p.

എന്റെ സ്വപ്നങ്ങളില്‍ ഏറ്റവുമധികം പ്രത്യക്ഷയായിട്ടുള്ള സ്ത്രീ അവളാണ് അമലയും വിശ്വവന്ദ്യയുമായുള്ള സരസ്വതി. ഭയകാരിണിയായ ചണ്ഡികയായല്ല, പ്രേമസ്വരൂപിണിയായുള്ള ലളിതാംബികയായിട്ടാണ് അവള്‍ എന്നിലേക്കു വരാറുള്ളത്. ഇക്കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷങ്ങളില്‍ ഞങ്ങള്‍ പ്രണയിക്കുകയും ഭോഗിക്കുകയും തൃപ്തി കിട്ടാതെ പരസ്പരം പഴിപറയുകയും ചെയ്തു. പതിനേഴാം വയസ്സില്‍ എഴുതിയ ‘ഇഡിപ്പസ്സിന്റെ അമ്മ’ എന്ന കഥ മുതല്‍ ലോകം അമ്മയായി ആരാധിക്കുന്ന ഒരുവളെ കാമിക്കുകയും ഭോഗിക്കുകയും ചെയ്യുന്ന പാപം ഞാന്‍ അനുഷ്ഠിച്ചുവരുന്നു…

സുഭാഷ് ചന്ദ്രന് അന്‍പതു വയസ്സു തികയുന്നതോടനുബന്ധിച്ച്, മധ്യേയിങ്ങനെ, കാണുന്ന നേരത്ത്, ദാസ് ക്യാപിറ്റല്‍, പാഠപുസ്തകം, കഥയാക്കാനാവാതെ എന്നീ ഓര്‍മ്മപ്പുസ്തകങ്ങളില്‍നിന്നും തിരഞ്ഞെടുത്ത അന്‍പതു രചനകള്‍. എഴുത്തും വായനയും സൗഹൃദങ്ങളും സംഗീതവും രാഷ്ട്രീയവുമെല്ലാമായി പല കാലങ്ങളെ സ്പര്‍ശിക്കുന്നു, ആത്മാംശമുള്ള അനുഭവകഥനങ്ങള്‍.


9789355491169


autobiographical stories

M894.8123 / SUB/A

Powered by Koha