ഷൈന (Shyna)

ആന്മേരിയുടെ ചായക്കൂട്ടുകൾ (Anmeriyude chayakkoottukal) - തിരുവനന്തപുരം (Thiruvananthapuram) ചിന്ത (Chintha) 2021 - 136p.

അഞ്ചു നോവലെറ്റുകളുടെ സമാഹാരമാണ് ആന്‍മേരിയുടെ ചായക്കൂട്ടുകള്‍. ഷൈന എന്ന എഴുത്തുകാരിയുടെ വരികള്‍ക്ക് ഞാണിന്മേല്‍ സഞ്ചാരംപോലെ കൃത്യമായ സന്തുലനമുണ്ട്. മനുഷ്യമനസ്സിന്റെ കാണാക്കോണുകളിലേക്ക് വലിച്ചു കെട്ടപ്പെട്ട ചരടിന്മേലുള്ള അബോധ സഞ്ചാരങ്ങളാണ് അവ. തന്റെ ജീവിത പരിസരത്തുനിന്നും കണ്ടെടുത്ത കഥാബീജത്തെ സൂക്ഷ്മമായ ആഖ്യാനപാടവത്തോടെ, നാട്ടുഭാഷയുടെ ഒരിക്കലും ചോരാത്ത ഓജസ്സോടെ അവതരിപ്പിക്കാന്‍ ഷൈനയ്ക്കാകുന്നു. ആന്‍മേരിയുടെ ചായക്കൂട്ടുകള്‍ എന്ന ശീര്‍ഷക നോവലെറ്റ് ജീവിതത്തിന്റെ അമര്‍ത്തിവയ്ക്കപ്പെട്ട ആഹ്ലാദങ്ങളെയും വിഹ്വലതകളെയും കണ്ടെത്തുന്നു. ബ്രഷും ചായക്കൂട്ടുകളുംകൊണ്ട് അവള്‍ക്ക് തന്റേതായ ഒരു ലോകം വരയ്ക്കണം. ആവിഷ്‌കാര വിഹ്വലതയുടെ നേര്‍സാക്ഷ്യങ്ങളാണീ നോവലെറ്റുകള്‍. പുതിയ എഴുത്തിന്റെ തിളക്കവും.

9789390301133


Malayalam story-Fiction

M894.8123 / SHY/A

Powered by Koha