റഫീഖ് അഹമ്മദ് (Rafeeq Ahammed)

അഴുക്കില്ലം (Azhukkillam) - 2 - കോഴിക്കോട് (Kozhikode) മാതൃഭൂമി (Mathrubhumi) 2016 - 208p.

പി. കേശവദേവിന്റെ ’ഓടയില്‍നിന്ന്’ എന്ന നോവലിലെ നായകനായ പപ്പുവിനെ കേന്ദ്രമാക്കി രൂപംകൊള്ളുന്ന പപ്പുമതം, ജീവിതത്തിലെ മറ്റെല്ലാം ഉപേക്ഷിച്ച് സമസ്തലോകത്തന്റെയും സുഖത്തിനും ശാന്തിക്കുംവേണ്ടി നിരന്തരം ചീട്ടു കളിച്ചുകൊണ്ടേയിരിക്കുന്ന ആത്മവിദ്യാലയത്തിലെ ചീട്ടുകളിസംഘം, സാരമോ നിസ്സാരമോ ആയ ഏതു പ്രശ്‌നത്തെയും തത്വബോംബുകളെക്കാണ്ടു നേരിടുന്ന നാരായമംഗലത്തിന്റെ താതാത്വികാചാര്യന്‍ പി. എസ്. മൂത്തേടം, മുന്‍ നക്‌സലൈറ്റും പില്ക്കാല പരിസ്ഥിതിവാദിയുമായ പ്രതാപന്‍, പട്ടാളക്കാരനല്ലാത്ത മിലിട്രി ബാലന്‍, ദേശത്തിന്റെ സ്വന്തം ആള്‍ദൈവം ജീവാനന്ദന്‍, വിചിത്രയന്ത്രങ്ങളുടെ സ്രഷ്ടാവായ അറുമുഖനാശാരി, ഉലഹന്നാന്‍ ബാര്‍ബര്‍, ജോബച്ചന്‍, നാഗേഷുണ്ണി, പൗര്‍ണമി ടീച്ചര്‍... ഇങ്ങിനെ സ്വപ്‌നത്തോളമെത്തുന്ന യാഥാര്‍ഥ്യങ്ങളും കെട്ടുകഥകളോളമത്തുന്ന ജീവിതങ്ങളും ഉയരത്തോളമെത്തുന്ന ആഴങ്ങളും നന്മയോളമെത്തുന്ന തിന്മകളുമെല്ലാം ചേര്‍ന്ന സൃഷ്ടിക്കുന്ന നാരായമംഗലമെന്ന ദേശത്തിന്റെ കഥയാണിത്.

9788182666696


Malayalam novel

894.8123 / RAF/A

Powered by Koha