രാജശേഖരൻ നായർ,കെ (Rajasekharan Nair,K)

മുഖസന്ധികൾ (Mukhasandhikal) - കോട്ടയം: (Kottayam:) ഡിസി ബുക്സ്, (DC Books,) 2020 - 222p.

ഒരു ഭിഷഗ്വരന്റെ കഥപറച്ചിലില്‍ സ്വാഭാവികമായി വരുന്നത് രോഗികളുടെ കഥകളാവും. അത്തരം കഥകളാണ് കേരളത്തിലെ ആദ്യത്തെ ഫോളിഡോള്‍ വിഷബാധയെക്കുറിച്ചുള്ള കഥയും കുഷ്ഠരോഗത്തിന്റെ കഥ പറയുന്ന അശ്വമേധവും നരി പിടിച്ച പുലിമുരുകന്റെ കഥയും മസ്തിഷ്‌കത്തിലെ വെണ്‍നാരുകള്‍ ചീഞ്ഞുപോകുന്ന ആര്‍ദ്രതയുടെ കഥയും ഓര്‍മ്മയെല്ലാം കെട്ടുപോകുന്ന ഡിമെന്‍ഷ്യയുടെ വരവും ഒക്കെ. കഥകളല്ല ഇവയൊന്നും, കഥകള്‍പോലെ പറയുന്ന ചരിത്രമാണ്. പിതാവായ ഡോ. ശൂരനാട് കുഞ്ഞന്‍പിള്ളയ്ക്കും ശ്രസ്തിയൊന്നും കിട്ടിയില്ലെങ്കിലും വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ചില അധ്യാപകര്‍ക്കും തീക്ഷ്ണമായ ക്ലിനിക്കല്‍ സെന്‍സുണ്ടായിരുന്നിട്ടും അര്‍ഹമായ ഒരു സ്ഥാനവും കിട്ടാതെപോയ കേരളത്തിലെ പല അതിപ്രഗല്ഭരായ ഭിഷക്കുകള്‍ക്കും ആദരവോടെസമര്‍പ്പിക്കുന്ന ശ്രദ്ധാഞ്ജലികളാണ് ചില അധ്യായങ്ങള്‍. ഇതിനെക്കാളുപരി കേരളത്തിലെ പൊതുജനാരോഗ്യമേഖലയിലെ തുടക്കക്കാലത്ത് നിസ്തുലമായ സംഭാവനകള്‍ ചെയ്ത തിരുവിതാംകൂര്‍ രാജകുടുംബം, ഡോ. മേരി പുന്നന്‍ലൂക്കോസ്, ഡോ. രാമന്‍ തമ്പി, ഡോ. ശങ്കരരാമന്‍, നൂറനാട്ടെ ഡോ. എസ്.എസ്. ഉണ്ണിത്താന്‍, അമേരിക്കക്കാരന്‍ ഡോ. ആല്‍ഫ്രെഡ് ഹെയ്ന്‍സ്, സ്വീഡിഷുകാരന്‍ ഡോ. അക്‌സല്‍ ഹോയര്‍ എന്നിവരെക്കുറിച്ച് അന്യഥാ കിട്ടാനില്ലാത്ത അപൂര്‍വ്വചരിത്രരേഖകളാണ് മറ്റുള്ള അധ്യായങ്ങളില്‍. ഒരു വൈദ്യഗവേഷക വിദ്യാര്‍ത്ഥി ചികിത്സകനായി മാറിയപ്പോള്‍ സ്വദേശത്തും വിദേശത്തും കിട്ടിയ ഹിതവും അഹിതവുമായ അനുഭവങ്ങളാണ് വേറെ ചില അധ്യായങ്ങള്‍. ലളിതമായ ഭാഷയില്‍ സാധാരണക്കാരുടെ സാധാരണ അനുഭവങ്ങള്‍ പറയുമ്പോള്‍ അവ വായനക്കാരുടെ മനസ്സിലും ഹൃദ്യമായ അനുരണനങ്ങള്‍ സൃഷ്ടിക്കും.

9789354323423


Biography-Memoirs-Doctor

M926.1 / RAJ/M
Managed by HGCL Team

Powered by Koha