ഇന്ദുഗോപൻ,ജി.ആർ (Indugopan,G.R)

വിലായത്ത് ബുദ്ധ (Vilayath buddha) - കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2020 - 127p.

വിലായത്ത് ബുദ്ധ വായിച്ചപ്പോൾത്തന്നെ സിനിമ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നതാണ്
-സച്ചി, സംവിധായകൻ

വായനക്കാരന്റെ മുൻവിധികളെ ഉടയ്ക്കുന്ന അവിചാരിതമായ ആഖ്യാനവളവുകൾ ഇന്ദുഗോപന്റെ കരകൗശലത്തിന്റെ ഭാഗമാണ്. ലോകത്തെക്കുറിച്ചുള്ള അമ്പരപ്പ് തീരുന്നിടത്ത് ജ്ഞാനം ആരംഭിക്കുന്നു എന്ന ധാരണയുള്ള ഒരു എഴുത്തുകാരൻ ഊതിക്കാച്ചിയെടുത്ത മനുഷ്യസ്വഭാവചരിതമാണ് ‘വിലായത്തെ ബുദ്ധ’.
-ഡോ. സുരേഷ്‌ മാധവ്

നിർത്താതെ വേഗത്തിൽ സ്റ്റേഷൻ പാസ് ചെയ്ത് പോകുന്നൊരു തീവണ്ടിയിൽ മജീഷ്യൻ കണക്കെ വായനക്കാരെ ഇന്ദു ‘ഠപ്പേ’ എന്ന് പെട്ടെന്ന് പിടിച്ചിടുകയാണ്
– കെ.വി. മണികണ്ഠൻ

‘വിലായത്ത് ബുദ്ധ’ മലയാള സാഹിത്യത്തിൽ ചർച്ചയാകാൻ വേണ്ടുന്ന അനേകം ചെറുശില്പങ്ങൾ അടങ്ങുന്ന അസ്സൽ വൃക്ഷം തന്നെയാണ്. സുഗന്ധപൂരിതമായ കാതലുള്ള ഒന്ന്.
– സിജി വി.എസ്.

മറയൂരിലെ മലമുകളിൽ ഒരു ഗുരുവും കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ ഒരപൂർവമായ ചന്ദനമരത്തിനുവേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ. പ്രണയവും പകയും പ്രതികാരവും അധികാരവും ആകസ്മികതയും നിസ്സഹായതയുമെല്ലാം ചേർന്നു സൃഷ്ടിക്കുന്ന മനുഷ്യജീവിതത്തിന്റെ മഹാഗാഥ.

9789390574414


Malayalam novel

M894.8123 / IND/V

Powered by Koha