സുധീഷ്,വി.ആർ (Sudheesh,V.R)

കടുക്കാച്ചി മാങ്ങ (Kadukkachi Manga) - കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2020 - 96p.

ദസ്തയേവ്സ്കിയും നെരൂദയും തകഴിയും എം. ഗോവിന്ദനുമെല്ലാമുള്ള പല ഭാഷകളിൽ ഉച്ചത്തിലുള്ള സംസാരം. ഇടയ്ക്ക് മൂലയിൽ ഇരുന്ന വട്ടക്കണ്ണടയും ജൂബയും ധരിച്ച ആ മെലിഞ്ഞ ചെറുപ്പക്കാരൻ, ചങ്ങമ്പുഴ, ഒഴിഞ്ഞ ഗ്ലാസുയർത്തി ക്കൊണ്ട് എന്തോ വിളിച്ചുപറഞ്ഞപ്പോൾ അലമാരകൾക്കു പിന്നിൽനിന്ന് ഒരു മനുഷ്യൻ നിറഞ്ഞ ചഷകവുമായി അങ്ങോട്ടു നീങ്ങി. മെഴുകുതിരിവെളിച്ചത്തിൽ ഒരു ഞൊടികൊണ്ട് ആ മുഖം ഞാൻ തിരിച്ചറിഞ്ഞു. അതെ, അയാൾതന്നെ. മരിച്ചുപോയ നമ്മുടെ ലൈബ്രറിയൻ!

പ്രളയത്തിന്റെ ദുരന്താനുഭവം ഒരു വായനശാലയുടെ ഗൃഹാതുരമായ അന്തരീക്ഷത്തിൽ അവതരിപ്പിക്കുന്ന സ്വപ്നപുസ്തകവും, മാങ്ങാച്ചുനമണം പുരണ്ട ബാല്യകാലപ്രണയത്തോടൊപ്പം ഒരിക്കലുമുണങ്ങാത്ത മുറിവിന്റെ നീറ്റലുമുണ്ടാക്കുന്ന കടുക്കാച്ചിമാങ്ങയും, വാർധക്യത്തിന്റെ ഒറ്റപ്പെടലും സങ്കീർണതകളും കൈയടക്കത്തോടെ പറഞ്ഞ പൂന്തോട്ടത്തിൽ ഇലഞ്ഞിയും നക്സലൈറ്റ് വർഗീസും എ.കെ.ജിയും പ്രേംനസീറുമൊക്കെ കടന്നുവരുന്ന ഭൂമിയിലെ നക്ഷത്രങ്ങളും, പരാജിതനായ ഒരെഴുത്തുകാരന്റെ ജീവിതവും മരണവുമുള്ള താമരക്കാടുമുൾപ്പെടെ മലഞ്ചെരുവിലെ മദ്യശാല, ഓൻ, അന്തിമാനം, ഒരു കാവ്യകഥ, അനുപ്രിയയുടെ അച്ഛൻ… തുടങ്ങി പ്രണയവും മരണവും മുഖ്യപ്രമേയമായി വരുന്ന പന്ത്രണ്ടു കഥകൾ.

വി.ആർ. സുധീഷിന്റെ ഏറ്റവും പുതിയ കഥാസമാഹാരം


9789390234691


Malayalam short story
Malayalam fiction

M984.8123 / SUD/K

Powered by Koha