ഷാജികുമാർ,പി.വി (Shajikumar,P.V)

കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല (Kathayum kathapathrangalum saankalppikamalla) - കോഴിക്കോട് (Kozhikkode) മാതൃഭൂമി (Mathrubhumi) 2020 - 88p.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പത്താം നാൾ വടക്കോട്ട് മായാജാലത്തിനു പോയ ജനൻ മടങ്ങിവന്നില്ല. ജനനെക്കുറിച്ച് പതുക്കെപ്പതുക്കെ ചൂളച്ചിക്കാട്ടിൽ കഥകൾ ഇറങ്ങി. നക്സൽ നേതാവാണ് ജനനെന്നും മായാജാലം അതിനൊരു മറയാണെന്നും ആളുകൾ പറഞ്ഞുനടന്നു. ഇന്ദിരാഗാന്ധിയെ മായ്ച്ചുകളയുന്ന മായാജാലം അവതരിപ്പിച്ചതിനാണ് ജനനെ അറസ്റ്റു ചെയ്തതെന്ന് ഒരു കൂട്ടം ആളുകൾ താടിക്ക് കൈകൊടുത്തു. പമ്പാവാസൻ, പഞ്ചപാണ്ഡവൻ തുടങ്ങിയ മർദനമുറകൾക്ക് ജനനെ വിധേയമാക്കിയെന്ന് മറ്റൊരുകൂട്ടം ആളുകൾ രഹസ്യം പറഞ്ഞു. ജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് ജനന് അസാധ്യമാണെന്ന് വേറൊരു കൂട്ടം ആളുകൾ തീർച്ചപ്പെടുത്തി…

അന്യമായിക്കൊണ്ടിരിക്കുന്ന നിഷ്കളങ്കതയുടെ മൂർച്ചകൊണ്ട് മുറിവേൽപ്പിക്കുകയും കഥയേക്കാൾ സങ്കൽപ്പമെന്നു തോന്നിക്കുന്ന അനുഭവങ്ങൾകൊണ്ട് പൊള്ളിക്കുകയും ചെയ്യുന്ന കുറിപ്പുകൾ. സാധാരണമെന്നു തോന്നാവുന്ന ജീവിതങ്ങളിലെ അസാധാരണ സന്ദർഭങ്ങളെ തൊട്ടുകാണിച്ച് വിസ്മയിപ്പിക്കുന്ന ഈ പുസ്തകം, അസ്വസ്ഥതയും ആകുലതകളും നിറഞ്ഞ ഈ കാലത്ത് മനുഷ്യനന്മയിലും സ്നേഹത്തിലുമുള്ള വിശ്വാസത്തെ പ്രഖ്യാപിക്കുന്നു.

പി. വി. ഷാജികുമാറിന്റെ ഓർമകളുടെ പുസ്തകം

9789389869613


Malayalam Literature
Malayalam Memoir

M894.8123 / SHA/K

Powered by Koha