ഒ.എൻ.വി കുറുപ്പ് (O.N.V Kurupp)

പോക്കുവെയിൽ മണ്ണിലെഴുതിയത് (Pokkuveyil mannilezhuthiyath) - 5 - തിരുവനന്തപുരം: (Thiruvananthapuram:) ചിന്ത, (Chintha,) 2015 - 216p.

മലയാളത്തിലെ പ്രശസ്ത കവിയും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ ഒ.എൻ.വി. കുറുപ്പിൻറെ ഓർമ്മക്കുറിപ്പുകളാണ് പോക്കുവെയിൽ മണ്ണിലെഴുതിയത്.[1][2][3] ഇതൊരു ആത്മകഥയല്ല എന്ന് ഒ.എൻ.വി. തന്നെ പുസ്തകത്തിൽ പറയുന്നുണ്ടെങ്കിലും പൂർണ്ണമായും ഈ കൃതിയെ അദ്ദേഹത്തിൻറെ ആത്മകഥയായി തന്നെ കണക്കാക്കാം.[4] അദ്ദേഹത്തിൻറെ ബാല്യകാലം മുതൽ വിദ്യാഭ്യാസകാലം, ഔദ്യോഗിക ജീവിതം, കവിതയുടെ ലോകം, സിനിമാലോകം എന്നിങ്ങനെ ജീവിതത്തിൻറെ വിശ്രമവേളവരെ എത്തിനിൽക്കുന്നുണ്ട് ഈ കൃതിയിൽ. ഈ കൃതിയെക്കുറിച്ച് ഒ.എൻ.വി. പറയുന്നത് ഇങ്ങനെയാണ്‌:
“ ഇതൊരു ആത്മകഥയല്ല; അങ്ങനെയൊന്നെഴുതാനുള്ള വലിപ്പവുമെനിക്കില്ല. കാലത്തെ വന്ന്, ഇരുണ്ട കരിയിലകളടിച്ചുവാരി, കുഞ്ഞു പൂക്കളെ വിളിച്ചുണർത്തി, ഇലകൾക്ക് ഇങ്ക് കുറുക്കി കൊടുത്ത്, ഈറൻ വിരികളെല്ലാം ഉണക്കി, ക്ഷീണിച്ചു പടിയിറങ്ങുന്ന പോക്കുവെയിൽ മണ്ണിലെഴുതിപ്പോകുന്ന സ്നേഹക്കുറിപ്പുകൾ മാത്രം ”

പുസ്തകത്തിൽ അനുബന്ധമായി കേരള സർവ്വകലാശാലയുടെ ഓണററി ഡി ലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് ഒ.എൻ.വി. ചെയ്ത പ്രസംഗവും, 2007 ലെ എഴുത്തച്ഛൻ പുരസ്കാരം സ്വീകരിച്ചുകൊണ്ട് ചെയ്ത പ്രഭാഷണവും, ജ്ഞാനപീഠ പുരസ്കാരം സ്വീകരിച്ചുകൊണ്ട് ചെയ്ത പ്രഭാഷണവും സ്മൃതിചിത്രങ്ങൾ എന്നപേരിൽ ചിത്രശാലയും ചേർത്തിട്ടുണ്ട്.

9789384445850


ONV kurupp biography
Malayalam writer-memoirs
Malayalam literature-Author

M928.94812 / ONV/P

Powered by Koha