വിശ്വനാഥൻ,കെ.ആർ (Viswanathan,K.R)

ദേശത്തിന്റെ ജാതകം (Desathinte jathakam) - കോഴിക്കോട്(Kozhikkode) പൂർണ(Poorna) 2016 - 552p.



ഓ വി വിജയൻ “ഖസാക്കിന്റെ ഇതിഹാസം ” എഴുതിയത് പീക്കറെക്സ് മോഡലിൽ ആണെന്ന് പറയപ്പെടുന്നു. അതായത് ഒരാൾ (രവി) ഒരു ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നു. പിന്നീട് കഥ തുടരുന്നു, അയാളുടെ തിരോധാനത്തിലൂടെ അതവസാനിക്കുന്നു. അപ്രകാരമാണെങ്കിൽ കെ ആർ വിശ്വനാഥൻ എഴുതിയ “ദേശത്തിന്റെ ജാതകം” ഈ ഗണത്തിൽ പെടുത്താം. വിനയൻ മാഷ് ചെമ്പൻ വയൽ എന്ന ഗ്രാമത്തിലേക്ക് പ്രവേശിച്ചു കൊണ്ട്‌ കഥ തുടങ്ങുന്നു. ഈ ദുഷിച്ച ഗ്രാമത്തിൽ വന്നവരൊക്കെ എങ്ങിനെയെങ്കിലും അവിടന്ന് രക്ഷപെടാൻ നോക്കുന്നു. അവസാനം വിനയനും അതിന് ശ്രമിക്കുന്നുണ്ട്. പക്ഷെ വീണ്ടും അവിടേക്കു തന്നെ എത്തിപ്പെടുന്നു.
ഒരു അണക്കെട്ടിന്റെ നിർമ്മിതി മൂലം തിരോധാനം ചെയ്ത ഒരു സംസ്‌കൃതിയുടെ കഥ. നൂറ്റാണ്ടുകളായി തുടർന്നുപോരുന്ന ആദിവാസി ചൂഷണത്തിന്റെയും പരിസ്ഥിതി നാശത്തിന്റെയും കഥകൾ ഇതിഹാസതുല്യമായി ഈ നോവലിൽ അനാവരണം ചെയ്യപ്പെടുന്നു. (പൂർണ ഉറൂബ് അവാർഡ് നേടിയ നോവൽ)

അറിയാത്ത വഴികളിലൂടെ സഞ്ചരിക്കുമ്പോൾ എത്തേണ്ടടിത്തേക്കുള്ള ദൂരവും സമയവും അറിയാതിരിക്കുന്നതാണ് നല്ലത്.

9788130017839


Malayalam novel-Literature

M894.8123 / VIS/D

Powered by Koha