ലാജോ ജോസ് (Lajo Jose)

ഹൈഡ്രേഞ്ചിയ (Hydrangea) - കാലിക്കറ്റ് (Calicut) മാതൃഭൂമി (Mathrubhoomi) 2019 - 263p

ലാജോ ജോസ് കോട്ടയം പോലീസ് മേധാവിയുടെ ഔദ്യോഗിക ഇ മെയിലിലേക്ക് വന്ന ഒരു വീഡിയോ ക്ലിപ്പ് സൈബർസെൽ വീക്ഷിച്ചു. ഏതോ ഒരു സ്ത്രീ അടുക്കളയിൽ ജോലി ചെയ്യുന്നു. ടിവി കാണുന്നു. ആരോ വെളിയിൽനിന്ന് ഷൂട്ട് ചെയ്തതുപോലെ ദൃശ്യങ്ങൾ. പിറ്റേന്ന് ആ സ്ത്രീ സ്വന്തം കിടപ്പുമുറിയിൽ കൊല്ലപ്പെട്ടുകിടന്നു. അന്വേഷണോദ്യോഗസ്ഥരെ അമ്പരപ്പിച്ചത് കൊലപാതകം നടന്ന കിടപ്പുമുറിയാണ്. ആ മുറിയാകെ അലങ്കരിക്കപ്പെട്ടിരുന്നു. കത്തിത്തീർന്ന വലിയ മെഴുകുതിരികൾ മേശപ്പുറത്തു കാണപ്പെട്ടു. കിടക്കയിലും നിലത്തും വാതിൽക്കലും മറ്റും പൂക്കൾ വിതറിയിരുന്നു – പിങ്ക് ഹൈഡ്രഞ്ചിയപ്പൂക്കൾ! കഴിഞ്ഞ കൊലപാതകങ്ങൾ പോലെ എല്ലാം കാണപ്പെട്ടു. രക്തം പുരണ്ട കിടക്കവിരി മൂലയിൽ, എരിഞ്ഞുതീർന്ന സുഗന്ധം പരത്തുന്ന മെഴുകുതിരികൾ, വാതില്ക്കൽതൊട്ട് കിടക്കവരെയും കിടക്കയിലും പിങ്ക് ഹൈഡ്രഞ്ചിയപ്പൂക്കൾ. ഉദ്വേഗവും സസ്‌പെൻസും കാത്തുസൂക്ഷിക്കുന്ന വ്യത്യസ്തമായ കുറ്റാന്വേഷണ നോവൽ.

9788182678767


Malayalam Literature
Malayalam Novel

M894.8123 / LAJ/H

Powered by Koha