തകഴി ശിവശങ്കരപ്പിള്ള (Thakazhi Sivasankara Pillai)

വെള്ളപ്പൊക്കത്തിലും മറ്റു പ്രധാന കഥകളും (Vellappokkathilum Mattu Pradhana Kathakalum) - 2nd ed. - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D.C.Books) 2003. - 108p..

1.

കഥ എഴുതുവാന്‍വേണ്ടി ഞാന്‍ നോക്കിനടക്കാറില്ല. മലയാളത്തിലെ ഏതെങ്കിലും എഴുത്തുകാരന്‍ അങ്ങനെ നോക്കിനടക്കുന്നുവെന്ന് എനിക്കു തോന്നുന്നുമില്ല. ജീവിതത്തില്‍ കണ്ടുമുട്ടിയ, അല്ലെങ്കില്‍ അനുഭവിച്ചറിഞ്ഞ എല്ലാ സംഭവങ്ങളും അവസ്ഥാവിശേഷങ്ങളും അപ്പപ്പോള്‍ കഥയ്ക്കു വിഷയമാക്കാം എന്ന് എനിക്കു തോന്നിയിട്ടില്ല. എന്നാല്‍ സംവത്സരങ്ങള്‍ കഴിഞ്ഞ് ആ സംഭവമോ അവസ്ഥാവിശേഷമോ ഒരു കഥയ്ക്കു വിഷയമായി എന്നുവരാം. ഓരോ അനുഭവവും കഥയായി രൂപപ്പെടുന്നതിന് ഓരോ എഴുത്തുകാരനും അവന്റേതായിട്ടുള്ള പ്രക്രിയ ഉണ്ടെന്നാണെനിക്കു തോന്നുന്നത്. ഇന്ന് ഒരു സംഭവം കണ്ടു. ചൂടാറാതെ നാളെ അതൊരു കഥയായി എഴുതാന്‍ കഴിവുള്ളവര്‍ നമ്മുടെ ഇടയില്‍ ഉണ്ടായിരിക്കാം. കഥയെഴുതിയേ മതിയാവൂ എന്ന നിലയില്‍ കഥയെഴുതാന്‍ തുടങ്ങുമ്പോള്‍ അതു നല്ല കഥയായി രൂപപ്പെട്ടിട്ടുള്ള അനുഭവങ്ങള്‍ എനിക്കു ധാരാളമുണ്ട്. എങ്ങനെ ഒരു കഥ നന്നായി എന്നു ചോദിച്ചാല്‍ എങ്ങനെയെന്നു പറയുവാന്‍ ആര്‍ക്കും ഒക്കുമെന്നു തോന്നുന്നില്ല.


9788126405589


Malayalam Literature
Malayalam stories

M894.8123 / THA/V

Powered by Koha