കേശവദേവ്, പി (Kesavadev ,P)

പ്രതിഞ്ജയും മറ്റുപ്രധാന കഥകളും (Pratijnayum Mattu Pradhana Kathakalum) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് ( D.C.Books) 2003. - 116p..

1.

സാധാരണയായി ആകാശത്തേക്കു വെറുതെ നോക്കിക്കൊണ്ടിരിക്കുക എന്നൊരു പതിവുണ്ടെനിക്ക്. അങ്ങനെ നോക്കിക്കൊണ്ടിരുന്നപ്പോള്‍ ഒരു ദിവസം സുഖവും ദുഃഖവും രണ്ടു കഥാപാത്രങ്ങളായി എന്റെ മുമ്പില്‍ വരുന്നതുപോലെ തോന്നി. നളിനിയും ലീലയുമായാണ് ഞാനവരെ കണ്ടത്. അവരെ കഥാപാത്രങ്ങളാക്കി ഞാനൊരു കഥയെഴുതി--'നളിനിയും ലീലയും' എന്ന പേരില്‍. ലേഖനങ്ങളില്‍നിന്നു ചെറുകഥയിലേക്ക് ഞാനാദ്യം പ്രവേശിക്കുന്നതങ്ങനെയാണ്... എന്തെഴുതുമ്പോഴും ഞാന്‍ സമൂഹത്തെ നിരൂപണം ചെയ്യുകയാണ്. എഴുതുമ്പോള്‍ എഴുതുന്നത് ഏതു രൂപത്തില്‍ വരുന്നുവോ ആ രൂപത്തില്‍ എഴുതുന്നു എന്നുമാത്രം. നോവലാണ് സൗകര്യമുള്ള മാധ്യമം എന്നു വേണമെങ്കില്‍ പറയാം. ചെറുകഥയ് ക്കു കവിത്വം കൂടുതലുള്ളതുകൊണ്ട് പ്രിയം കൂടുതല്‍ ചെറുകഥയോടാണ്... വാസ്തവത്തില്‍ ഞാന്‍ നോവലൊന്നുംതന്നെ എഴുതിയിട്ടില്ല. ഞാന്‍ കഥകളാണെഴുതുന്നത്. എഴുതുമ്പോള്‍ നീളംകൊണ്ട് ചിലത് നോവലായിപ്പോകുന്നു എന്നേയുള്ളൂ... ...സാഹിത്യം എന്റെ പ്രശ്‌നമല്ല. ജീവിതമാണെന്റെ പ്രശ്‌നം. ജീവിതത്തിന്റെ സുഖത്തെ വര്‍ദ്ധിപ്പിക്കുക, ദുഃഖത്തെ കുറയ്ക്കുക--അതാണെന്റെ അന്തിമമായ ലക്ഷ്യം. അതിനായി ഞാന്‍ എഴുതുകമാത്രമല്ല, പ്രസംഗിക്കുകയും ചെയ്യാറുണ്ട്. അങ്ങനെ ഒരു സോദ്ദേശസാഹിത്യകാരനാണ് ഞാന്‍. ഈ സാമൂഹികബന്ധമാണ് എന്നെ എഴുതാന്‍ പ്രേരിപ്പിക്കുന്നത്.''

9788126405619


Malayalam Literature
Malayalam-Novel

M894.8123 / KES/P

Powered by Koha