മുകുന്ദൻ, എം. (Mukundan,M)

ഓട്ടോറിക്ഷക്കാരന്റെ ഭാര്യ (Autorickshawkkarante Bharya) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2017 - 93p.

മീത്തലെപ്പുരയിലെ സജീവന്‍ എന്ന അലസനും മടിയനുമായ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ജീവിതത്തിലേക്ക് നെടുമ്പ്രയില്‍ ബാലന്റെ മകള്‍ രാധിക എന്ന ഉള്‍ക്കരുത്തുള്ള പെണ്‍കുട്ടി കടന്നുവരുന്നതും അവള്‍ ഓട്ടോറിക്ഷ ഏറ്റെടുത്ത് ജീവിതത്തെ മുന്നോട്ടുനയിക്കുന്നതുമായ രസകരമായ കഥയാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. പ്രായോഗികതയോടെ ജീവിതത്തെ സമീപിക്കുന്ന രാധിക ഭര്‍ത്താവിന്റെ മടിയിലും അലസതയിലും വിറകൊള്ളുന്നില്ല. പകരം സ്വയം കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്. ദാമ്പത്യനദിയെ സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ കടങ്ങളില്ലാത്ത ഒരു ജീവിതം ആണ് നല്ലതെന്ന അവളുടെ തിരിച്ചറിവ് അവനു ഇല്ലാതെ പോകുന്നു എന്നത് വ്യക്തമായി മുകുന്ദന്‍ വരച്ചിടുന്നുണ്ട്. ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, അച്ചന്‍, അമ്മമ്മ, രക്ഷിതാക്കള്‍, മലയാളി ദൈവങ്ങള്‍, ചാര്‍ളി സായ്വ് എന്നിങ്ങനെ ഏഴ് കഥകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.

9788126474721


Malayalam literature
Malayalam short stories

M894.8123 / MUK/A

Powered by Koha