ചന്ദ്രമതി (Chandramati)

ചന്ദ്രമതിയുടെ കഥകൾ (chandramatiude Kathakal) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (DC Books) 2009 - 536

നിലവിലുള്ള കഥാഘടനയ്ക്ക് സ്ത്രീയനുഭവങ്ങളെ പുര്‍ണ്ണമായി ആവിഷ്‌ക്കരിക്കാന്‍ കഴിയില്ല എന്ന് ചന്ദ്രമതി വിശ്വസിക്കുന്നു. അതിനു യോജിക്കുക പുരുഷവീക്ഷണത്തില്‍ പൂര്‍ണ്ണമായ സ്ത്രീലോകം മാത്രമാണ് എന്നും അതില്‍നിന്നും വ്യത്യസ്തമായ അനുഭവപ്രപഞ്ചം ആവിഷ്‌ക്കരിക്കേമണ്ടിവരുേ മ്പാള്‍ ഘടനാപരമായ തിരുത്തലുകള്‍ ആവശ്യമായി വരും എന്നും ചന്ദ്രമതി ആഖ്യാനസ്വരത്തിലൂടെ പറഞ്ഞുറപ്പിക്കുന്നു. നിലവിലുള്ള കഥയുടെ ആഖ്യാനപ്പൊരുത്തത്തെ, അതിന്റെ ലയത്തെ അട്ടിമറിക്കാന്‍ ഈ എഴുത്തുകാരി നിരന്തരം ശ്രമിക്കു ന്നത് അതുകൊണ്ടാണ്. ചന്ദ്രമതിയുടെ കഥകള്‍ പഠിക്കുമ്പോള്‍ രണ്ടു രീതിയിലുള്ള സമീപനം ആവശ്യമായി വരുന്നു്യു്. ഒന്ന് പ്രമേയപരമായ പരിശോധനയും രണ്ട് ഘടനാപരമായ വിലയിരു ത്തലുമാണ്. ഒരു എഴുത്തുകാരി എന്ന നിലയില്‍ ചന്ദ്രമതി സ്ഥാനം ശക്തമായി ഉറപ്പിക്കുന്നത് കഥാഘടനയില്‍ വരുത്തിയ തിരുത്തലിന്റെ സഹായത്തോടെയാണ്. നിലവിലിരിക്കുന്ന ആഖ്യാനഘടന പുരുഷസൃഷ്ടിയാണെന്നും അതിന്റെ അട്ടിമറി യിലൂടെ മാത്രമേ സ്ത്രീക്ക് അവളുടെ ലോകത്തെ കഥയില്‍ കൊണ്ടുവരാന്‍ കഴിയൂ എന്നും ചന്ദ്രമതി കരുതുന്നതായി അവരുടെ രചനകള്‍ തെളിയിക്കുന്നു.

9788126424979


Malayalam Literature
Malayalam Fiction

M894.8123 / CHA/C
Managed by HGCL Team

Powered by Koha