ലിംബാളെ,ശരൺകുമാർ (Limbale,Sharankumar)

ബഹുജനം (Bahujanam) - കോഴിക്കോട്: (Kozhikkode:) മാതൃഭൂമി, (Mathrubhumi) 2012 - 229p.

പ്രമുഖ മറാഠിസാഹിത്യകാരനായ ശരണ്‍കുമാര്‍ ലിംബാളെ ഇന്ത്യയിലെ ദളിത് എഴുത്തുകാരില്‍ ആശയവൈപുല്യംകൊണ്ടും സാമൂഹികമായ ഇടപെടലുകള്‍ കൊണ്ടും ദളിത് മുന്നേറ്റത്തിന്റെ മുന്‍നിരപ്പോരാളികളിലൊരാളാണ്.
ബഹുജനം എന്നതുകൊണ്ട് നോവലിസ്റ്റ് വിവക്ഷിക്കുന്നത് സവര്‍ണേതരമായ ഐക്യപ്പെടലിനെയാണ്. ദളിത, ന്യൂനപക്ഷ, പെണ്‍കൂട്ടായ്മയെയാണ് ബഹുജനം എന്ന സംജ്ഞയിലൂടെ സംഗ്രഹിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. വര്‍ത്തമാനകാല ഭാരതീയജീവിതത്തില്‍ തൊട്ടുകൂടായ്മയുടെയും അയിത്തത്തിന്റെയും പുതുരൂപങ്ങള്‍ പ്രച്ഛന്നവേഷത്തില്‍ എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നതിന്റെ ഉദാത്തമാതൃകകള്‍ ഈ നോവലില്‍ കാണാന്‍ കഴിയും. തലയറുക്കപ്പെട്ട ശംബുകന്മാരും, തള്ളവിരല്‍ മുറിക്കപ്പെട്ട ഏകലവ്യന്മാരും, പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട മഹാബലിമാരും, പരിഷ്‌കൃതസമൂഹത്തിലും പാതിലോകത്തിന്റെ പുടവക്കുത്തില്‍ പിടിച്ചുലയ്ക്കുന്ന തമ്പുരാന്മാര്‍ക്കു നേരേ ഉയര്‍ത്തിപ്പിടിച്ച ചൂലുകളുമായി പ്രതിഷേധമതില്‍ തീര്‍ക്കുന്ന പെണ്‍കരുത്തും ഇതില്‍ കാണാം. അദ്ദേഹത്തിന്റെ കൃതികളുടെ പേരുകള്‍ക്കും ഒരു പ്രത്യേകതയുണ്ട്. തന്റെ ജനനംതന്നെ സമൂഹം ഒരശ്ലീലമായി ആഘോഷിച്ചതിന്റെ രോഷപ്രകടനമാണ് തന്റെ കൃതികളുടെ നാമകരണങ്ങളിലൂടെ പുറത്തുവന്നതെന്ന് നോവലിസ്റ്റുതന്നെ വെളിപ്പെടുത്തുന്നുണ്ട്.
അക്കര്‍മാശി എന്ന നോവലിലൂടെ കീഴാളസമൂഹം നേരിടുന്ന കടുത്ത യാഥാര്‍ഥ്യങ്ങളെ അവതരിപ്പിച്ച ലിംബാളയുടെ ഏറെ ശ്രദ്ധേയമായ പുതിയ നോവല്‍ .

9788182654907


Marathi fiction
India-Dalits-politics and government

M891.463 / LIM/B

Powered by Koha