സി.വി.പഠനങ്ങൾ (C V.Padanangal) - തിരുവനന്തപുരം (Thiruvananthapuram) പി.കെ.പരമേശ്വരൻ നയിർ ട്രസ്റ്റ് (P.K.Parameswaran Nair Trust) 2013 - 279p.

പി.കെ. പരമേശ്വരൻനായരുടെ 24-ാം ചരമവാർഷികം പ്രമാണിച്ച് 'സി.വി. പഠനങ്ങൾ' എന്ന വിഷയം ആധാരമാക്കി നടത്തിയ ചർച്ചാ സമ്മേളനങ്ങളിൽ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം--പി.കെ. സ്മാരക ഗ്രന്ഥാവലിയിലെ 25-ാമത്തെ ഗ്രന്ഥം. ജീവചരിത്രപ്രസ്ഥാനത്തിലും സാഹിത്യനിരൂപണമണ്ഡലത്തിലുമെന്നപോലെ സാഹിത്യചരിത്രരംഗത്തും മായാത്ത വ്യക്തിമുദ്ര പതിച്ച ബഹുമുഖപ്രതിഭയായിരുന്നു പി.കെ. പരമേശ്വരൻനായർ. അദ്ദേഹത്തിന്റെ സാഹിത്യചരിത്രം നിസ്തുലമായ ഒരു കൃതിയാണ്. 'മലയാളസാഹിത്യനിരൂപണം', 'സമ്പൂർണ്ണ മലയാളസാഹിത്യ ചരിത്രം' (1000 പുറം), 'കേരളസംസ്‌കാരപഠനങ്ങൾ' (1400 പുറം) എന്നീ ബൃഹദ്ഗ്രന്ഥങ്ങൾ ട്രസ്റ്റിന്റെ 25 ഗ്രന്ഥങ്ങളിൽ പെടുന്നു. ഈ ഗ്രന്ഥത്തിലെ പ്രബന്ധരചയിതാക്കൾ: ഡോ. സി. ശ്രീകണ്ഠകുറുപ്പ്, ശ്രീ ആർ. രാമചന്ദ്രൻനായർ ഐ.എ.എസ്. (റിട്ട.), ശ്രീ കാവാലം നാരായണപ്പണിക്കർ, ഡോ. സി. ബഞ്ചമിൻ, ഡോ. പൂജപ്പുര കൃഷ്ണൻ നായർ, ഡോ. ബി.സി. ബാലകൃഷ്ണൻ, ശ്രീ റോസ്‌കോട്ട് കൃഷ്ണപിള്ള, ഡോ. ആനന്ദ് കാവാലം, ഡോ. വി.ആർ. പ്രബോധചന്ദ്രൻനായർ, ഡോ. എം.ജി. ശശിഭൂഷൺ, ഡോ. എസ്. വി. വേണുഗോപൻനായർ, ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ, ഡോ. ഡൊമിനിക് ജെ. കാട്ടൂർ, ഡോ. അജയപുരം ജ്യോതിഷ്‌കുമാർ, ഡോ. സുധീർ കിടങ്ങൂർ, ഡോ. എൻ. അജിത് കുമാർ, ഡോ. പി. വേണുഗോപാലൻ, ഡോ. പി.കെ. രാജശേഖരൻ, ഡോ. എൻ. രാജൻനായർ, ഡോ. എ.എം. ഉണ്ണിക്കൃഷ്ണൻ.

9788124019566


Malayalam Literature
Studies

M894.81209 / CVP

Powered by Koha