ഗോവി,കെ.എം (Govi,K.M)

ലൈബ്രറി & ഇൻഫർമേഷൻ സയൻസ് (Library and Information Science) - തിരുവനന്തപുരം (Thiruvananthapuram) സെന്റർ ഫോർ ഇൻഫോർമാറ്റിക്സ് റിസർച്ച് & ഡെവലപ്മെന്റ് (Centre for Informatics Research & Development) 2011 - 160p.



ഗ്രന്ഥാലയങ്ങള്‍ ശാസ്ത്രീയമായി സംവിധാനം ചെയ്യാനും, സേവനങ്ങള്‍ക്കു് വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനും താത്വികവും പ്രായോഗികവുമായ അടിസ്ഥാന പരിജ്ഞാനം പകര്‍ന്നു നല്‍കുന്ന ഗ്രന്ഥം. പുസ്തകസംഭരണം, വര്‍ഗീകരണം, കാറ്റലോഗ് നിര്‍മ്മാണം, സേവനങ്ങള്‍, ഗ്രന്ഥാലയ ഭരണം, വ്യാപന പ്രവര്‍ത്തനങ്ങള്‍, ലൈബ്രറി ആട്ടോമേഷന്‍, ലൈബ്രറി സോഫ്റ്റ്‌വെയര്‍, ഇന്‍ഫര്‍മേഷന്‍ സയന്‍സ്, വിവരസാങ്കതിക വിദ്യ നല്‍കുന്ന സാധ്യതകള്‍, തുടങ്ങിയവയാണു് പ്രതിപാദ്യവിഷയങ്ങള്‍. ദേശീയ ഗ്രന്ഥാലയത്തില്‍ മുന്നു ദശകത്തിലധികം സേവനമനുഷ്ഠിച്ച കെ. എം ഗോവിയുടെ, വിവിധ പതിപ്പുകളിലൂടെ കടന്നു വന്ന ലൈബ്രറി സയന്‍സ് എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ വിവരസാങ്കതിക വിദ്യയുടെ ഉപയോഗം കൂടി ഉള്‍പ്പെടുത്തി പരിഷ്കരിച്ച ഗ്രന്ഥം. വിവരവിനിമയ സാങ്കേതികതയുപയോഗിച്ചു് ലൈബ്രറികളിലെ വിജ്ഞാനസമ്പത്തു് ക്രമീകരിക്കുകയും വിതരണംചെയ്യുകയുമെന്നതു് നിലനില്പിന്റെതന്നെ പ്രശ്‌നമായിമാറിയിരിക്കെ ഗ്രന്ഥാലയ പ്രവര്‍ത്തകര്‍ അത്യാവശ്യം വായിച്ചിരിക്കേണ്ട കൈപ്പുസ്തകം.


9788192203010


Library and information science
Library automation

M020 / GOV/L

Powered by Koha