ആസാദ്‌ (Azad)

മാർക്സിസവും സ്വത്വരാഷ്ട്രീയവും (Marxisavum swathwarashtreeyavum) - Kozhikkod Insight Books 2010 - 72p.

സ്വത്വത്തെ സംബന്ധിച്ചും അസ്തിത്വത്തെ സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് തത്വചിന്തയുടെ ചരിത്രത്തോളം പഴക്കമുണ്ട്. എന്നാല്‍, സത്വം, സ്വത്വബോധം, സ്വത്വരാഷ്ട്രീയം തുടങ്ങിയ പദങ്ങള്‍ ഇന്നു നാം വിവക്ഷിക്കുന്ന അര്‍ത്ഥധ്വനികളോടെ പ്രയോഗസജ്ജമായത് സമീപകാലത്താണ്. ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലിയില്‍ സ്വത്വം എന്ന പദത്തിന് തനിക്കു താന്‍ മതിയെന്നുള്ള സ്ഥിതി, തന്റേ തന്നെ ഭാവം, മമത, ഉടമസ്ഥാവകാശം, സ്വയംസത്ത എന്നെല്ലാമാണ് അര്‍ത്ഥം. ഐഡന്റിറ്റി എന്ന ഇംഗ്ലീഷ് പദമാണെങ്കില്‍ അറുപതുകള്‍വരെ മനശ്ശാസ്ത്രവുമായി ബന്ധപ്പെട്ട ഒന്നായിരുന്നുവെന്നും 1968ല്‍ പ്രസിദ്ധീകരിച്ച ഇന്റര്‍നാഷണല്‍ എന്‍സൈക്ലോപ്പീഡിയ ഓഫ് ദി സോഷ്യല്‍സയന്‍സസില്‍ ഈ പദം കാണുന്നില്ലെന്നും മാര്‍ക്‌സിസ്റ്റ് പണ്ഡിതനായ എറിക് ഹോബ്‌സ് ബാം ( സ്വത്വരാഷ്ട്രീയവും ഇടതുപക്ഷവും എന്ന ലേഖനത്തില്‍ ) ചൂണ്ടിക്കാട്ടിയിട്ടുണ്ട്


Communism-Marxism-socialism
Class struggle
Identity politics

M320.5322 / AZA/M

Powered by Koha