മീര,കെ.ആർ. (Meera, K R)

ആരാച്ചാർ (aarachar) - കോട്ടയം: (Kottayam:) ഡി സി ബുക്ക്സ്, (DC BOOKS,) 2015 - 552p.

ഭരണകൂടത്തിന്റെ ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകൾ നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ പിൻതലമുറ വധശിക്ഷകൾ കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയത്. വർഷങ്ങൾക്കു ശേഷം വൃദ്ധനായ ഫണിഭൂഷന് കിട്ടിയ ‘സൗഭാഗ്യ’മാണ് യതീന്ദ്രനാഥ് ബാനർജിയെ തൂക്കിലേറ്റാനുള്ള കോടതി ഉത്തരവ്. അവസരം പാഴാക്കാതെ അയാൾ ഗവണ്മെന്റിനോട് വിലപേശി തന്റെ ഇരുപത്തിരണ്ടുകാരിയായ മകൾ ചേതനയ്ക്ക് ആരാച്ചാരായി നിയമനോത്തരവ് കരസ്ഥമാക്കുന്നു. വധശിക്ഷ നടപ്പാകുന്നതുവരെ ആരാച്ചാർക്ക് മാധ്യമങ്ങളിൽ വിലയുണ്ടെന്ന് മനസ്സിലാക്കുന്ന അയാൾ തന്റെയും മകളുടെയും സമയം അവർക്ക് വീതിച്ചു നൽകി കച്ചവടം നടത്തുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കെ ആർ മീരയുടെ ആരാച്ചാർ എന്ന നോവൽ പറയുന്നത് ഒരു ആരാച്ചാർ കുടുംബത്തിന്റെ കഥയാണ്. അല്ലെങ്കിൽ ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ. ദരിദ്ര കുടുംബത്തിലെ പെൺകുട്ടിയെന്ന നിലയിൽ അവളനുഭവിക്കുന്ന പീഢനങ്ങളും പിതാമഹ•ാരിൽ നിന്ന് പകർന്നു കിട്ടിയ മനസൈ്ഥര്യവും ഇവിടെ വിഷയമാവുന്നു. ഒപ്പം എന്തും ഏതും ബ്രേക്കിംഗ് ന്യൂസാവുന്ന പുതിയ കാലത്തിന്റെ കലയായ ടെലിവിഷൻ റിപ്പോർട്ടിംഗിനു വേണ്ടി മാധ്യമങ്ങൾ കളിക്കുന്ന കളികളുടെ മറുപുറവും കെ ആർ മീര ആരാച്ചാരിലൂടെ കാട്ടിത്തരുന്നു.

9788126439362


Malayalam Novel

M894.8123 / MEE/A

Powered by Koha