ശക്തിഭദ്രൻ (Shakthibhadran)

ആശ്ചര്യചൂഢാമണി (Ashcharyachoodamani) - 1st ed. - കോട്ടയം: (Kottayam:) കറന്റ് ബുക്ക്സ്, (Current Books,) 1998. - 168p..

കേരളീയനായ ശക്തിഭദ്രൻ രചിച്ച സംസ്കൃത നാടകമാണ് ആശ്ചര്യചൂഡാമണി. ശങ്കരൻ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ നാമം. ശക്തിഭദ്രൻ എന്നത് സ്ഥാനപ്പേരാണ്. രാമായണകഥയാണ് ഏഴങ്കത്തിലുള്ള ഈ നാടകത്തിന്റെ വിഷയം. ഉന്മാദവാസവദത്തം, വീണാവാസവദത്തം എന്നിവയും ശക്തിഭദ്രന്റെ കൃതികളാണ്. അഭിനയത്തിനു് ഇത്ര പറ്റിയതായി സംസ്കൃതത്തിൽ അധികം നാടകങ്ങളില്ലെന്നും ഇതിലെ (1) ʻʻകരപല്ലവമാത്രമുജ്ജിഹീതേˮ (2) ʻʻഅഭിസരണമയുക്തമങ്ഗനാനാംˮ ഈ രണ്ടു ശ്ലോകങ്ങളും ക്രി. പി. പന്ത്രണ്ടാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന കാശ്മീരകനായ വല്ലഭദേവന്റെ സുഭാഷിതാവലിയുടെ ഒരു മാതൃകയിൽ ഉദ്ധരിച്ചുകാണുന്നതായി ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. [1]

8171308295


Ashcharyachoodamani
Sanskrit Drama
Malayalam literature

M891.22 / SHA/A

Powered by Koha