രാമനുണ്ണി, കെ.പി (Ramanunni,K.P)

തിരഞ്ഞെടുത്ത കഥകൾ (Thiranjedutha Kathakal) - കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 2007 - 247p.

''മലയാളചെറുകഥ അമൂര്‍ത്ത ദാര്‍ശനികതയില്‍നിന്ന് മൂര്‍ത്തയാഥാര്‍ത്ഥ്യങ്ങളിലേക്ക് തിരിച്ചുവരുന്നതിന്റെ നിശിതസാക്ഷ്യങ്ങളാണ് കെ.പി. രാമനുണ്ണിയുടെ കഥകള്‍. ദൈനംദിനജീവിതസന്ദര്‍ഭങ്ങളില്‍ നിന്നാണ് പ്രാഥമിക മനുഷ്യവാസനകളുടെ ഈ പരുഷപ്രപഞ്ചം രാമനുണ്ണി പടുത്തുയര്‍ത്തുന്നത്. ഈ രചനകളുടെ വൈവിധ്യം ഭൂമിയിലെ മനുഷ്യരുടെ വൈവിധ്യംതന്നെയാണ്. പരിഹാസപൂര്‍ണ്ണമായ തന്റെ രൂക്ഷനിരീക്ഷണങ്ങളിലൂടെ ലുപ്തമൂല്യമായ സമകാലീനലോകത്തിന്റെ ആസക്തിയും മാത്സര്യവും കുടിലതയും കഥാകൃത്ത് അനാവരണം ചെയ്യുന്നു. മനുഷ്യബന്ധങ്ങളുടെ ആധുനികവിപര്യയങ്ങളിലാണ് കഥാകൃത്ത് നിരന്തരം ദൃഷ്ടിയൂന്നുന്നത്. 'ദാമ്പത്യചിന്താദശക'ത്തില്‍നിന്ന് 'കുര്‍ക്‌സ്', 'ആദിവാസികം', 'പ്രണയലീല', 'സുനാമി' തുടങ്ങിയ കഥകളിലെത്തുമ്പോഴേക്കും രാമനുണ്ണിയുടെ കഥ പുതിയൊരു സങ്കീര്‍ണ്ണത കൈവരിക്കുകയും ഐറണി കൂടുതല്‍ സമകാലീനമാവുകയും ചെയ്യുന്നു. സ്‌നേഹ-കാരുണ്യങ്ങള്‍ മരവിക്കുകയും ദുരന്തങ്ങള്‍ മാധ്യമങ്ങളുടെ കെട്ടിക്കാഴ്ചകളാവുകയും രാഗം കേവലം മാംസനിബദ്ധമാവുകയും വൈയക്തികമായ ഉയര്‍ച്ചയ്ക്കുള്ള കിട മത്സരങ്ങള്‍ മാനുഷികമായ സാമൂഹ്യബന്ധങ്ങള്‍ അസാദ്ധ്യമാക്കുകയും സ്ത്രീ മത്സരോപകരണവും ആദിവാസി ഗവേഷണവസ്തുവുമായി അപചയിക്കുകയും രാഷ്ട്രീയം മനുഷ്യവിരുദ്ധമാവുകയും ചെയ്യുന്ന വൈരുദ്ധ്യസങ്കല്പമായ ഒരു കാലത്തിന്റെ കറുപ്പും കരുത്തും നിറഞ്ഞ ഈ കഥകള്‍ വിപ്ലവസ്വപ്‌നങ്ങളവസാനിച്ച ഒരു തലമുറയുടെ കഠിനവ്യഥയും രോഷ-പരിഹാസങ്ങളും സഫലമായി ആവിഷ്‌കരിക്കുന്നു. വാസനകളുടെ ഭാഷയുപയോഗിച്ച് നമ്മുടെ നിഷ്ഠുരകാലത്തെ മനുഷ്യന്റെ വിപരീത പരിണാമം തെളിച്ചുകാട്ടുന്ന രാമനുണ്ണിയുടെ കഥകള്‍ക്കടിയിലെ നൈതികത ഇവയെ നമ്മുടെ ഉത്തമ കഥാപാരമ്പര്യത്തിലെ പുതിയ കണ്ണികളാക്കുന്നു.''


8126414596


Malayalam Literature
Malayalam Stories

M894.8123 / RAM/T

Powered by Koha