വള്ളത്തോൾ നാരായണ മേനോൻ (Vallathol Narayana Menon)

അച്ഛനും മകളും (Achanum Makalum) - 6th ed. - കോട്ടയം ( Kottayam) ഡിസി ബുക്ക്സ് ( DC Books) 2007 - 28p.

ചന്ദനമരത്തിന്റെ ഓരോ അണുവിലും ചന്ദനം മണക്കും പോലെ വള്ളത്തോളെന്തെഴുതിയാലും ഉദാത്തമായ ആ ദേശീയബോധത്തിന്റെ പരിസ്ഫുരണമു്യുാവുക സ്വാഭാവികമായിരുന്നു.'ഞാനൊരു വെറും സൗന്ദര്യാത്മകകവി' എന്ന് പിൻമുറക്കാരനായ മറ്റൊരു കവിയാണ് പറഞ്ഞതെങ്കിലും അത് വള്ളത്തോളിനെക്കുറിച്ചുള്ള വലിയൊരു സത്യമായിരുന്നു. അതിലെ വെറും' എന്നതുപേക്ഷിക്കാമെങ്കിലും. പ്രകരണശുദ്ധിയിലുള്ള നിഷ്ഠകൊണ്ട്്് വള്ളത്തോൾക്കവിതയ്ക്ക് നേട്ടമായത് സൗന്ദര്യാത്മകതയും സംഗീതാത്മകതയുമാണ്. ജീവിതത്തിന്റെ ദുരൂഹതകളിലേക്കും ദുരന്തസത്യങ്ങളിലേക്കുമുള്ള ദാർശനികമായ അന്വേഷണങ്ങളായിരുന്നില്ല ആ കവിതകൾ. മറിച്ച് ഉത്കടമായ ജീവിതരതിയായിരുന്നു വള്ളത്തോൾക്കവിതകളുടെ നിറവ്; സ്വാതന്ത്ര്യവും സമഭാവനയും സഹജാതസ്‌നേഹവുംമധുരോദാരമാക്കുന്ന ഒരു ജീവിതത്തിനുവേണ്ടിയുള്ള അന്വേഷണമാണവയെ ചൈതന്യവത്താക്കിയതെ്. താനഭിമാനംകൊണ്ട ഭാരതീയമൂല്യങ്ങളുടെ അപചയങ്ങൾ ദുഃഖിക്കുകയും അവയെ വീണ്ടടുക്കാനുള്ള മഹാപ്രസ്ഥാനത്തിൽ പങ്കാളിയാവുകയും അതിന്റെ ആഹ്ലാദവിഷാദങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുകയുംചെയ്ത വള്ളത്തോളിന്റെ കവിത നമ്മുടെ സംസ്‌കാരത്തിന്റെ ഈടുവയ്പിലെന്നുമുണ്ടാവും.''

8126406208 9788126406203


Malayalam literature
Malayalam poem

M894.8121 / VAL/A

Powered by Koha