തിക്കോടിയൻ (Thikkodiyan)

മടക്കയാത്ര (Madakkayathra) - കോട്ടയം (Kottayam) SPCS 1998 - 104p.

പോയകാലത്തിലൂടെയുള്ള കഥാനായകന്റെ യാത്രയും തിരനോട്ടവുമാണ് പ്രശസ്ത എഴുത്തുകാരന്‍ ആയ തിക്കോടിയന്റെ ഈ നോവല്‍. കൂട്ടുകാരനുമൊത്തു ഓര്‍മ്മകള്‍ പങ്കുവയ്ക്കുമ്പോള്‍ പഴയ ഗ്രാമീണജീവിതത്തിന്റെ നിര്‍മ്മലതകളും തറവാടുകളുടെ ശൈഥില്യവും രാഷ്ട്രീയമായ ഔന്നത്യത്തിന്റെ ചിന്തകളും ഒഴുകിവരുന്നുണ്ട്. നാം ഒന്നും നേടിയില്ലല്ലോ, എന്ത് മധുരമാണ് ഓര്‍മ്മകളില്‍ അവശേഷിക്കുന്നത് എന്നൊരു ചിന്തയില്‍, നിസ്സംഗമായ മനസ്സോടെ നാട്ടിലേക്കൊരു മടക്കയാത്ര.
’’എന്റെ ഗ്രാമത്തില്‍നിന്ന് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് മര്‍ദ്ദനമനുഭവിച്ചവരുടെയും ജയില്‍വാസം വരിച്ചവരുടെയും ചരിത്രത്തില്‍നിന്ന് ചെറിയൊരേട് ചീന്തിയെടുത്താണ് ’മടക്കയാത്ര’യ്ക്ക് രൂപം നല്‍കിയത്. അവരില്‍ പലരുടെയും അനുഭവങ്ങള്‍ മാത്രം സ്വീകരിച്ച്, വ്യക്തികളെ മറന്ന്, കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്തത്. എന്റെ ഗ്രാമത്തിലുള്ളവര്‍ക്കുപോലും ആരെന്നു തിരിച്ചറിയാന്‍ കഴിയാത്ത വിധമാണ് സംഭവങ്ങളും കഥാപാത്രങ്ങളും രൂപപ്പെടുത്തിയത്.’’
തിക്കോടിയന്‍


Malayalam literature- Novel

M894.8123 / THI/M

Powered by Koha