സാറാ ജോസഫ് (Sara Joseph)

ഒതപ്പ് (Othappu) - 4th ed. - തൃശൂർ (Thrissur) കറന്റ് ബുക്ക്സ് (Current Books) 2006. - 231p..

ആനന്ദമാണ്‌ ദൈവമെന്നും ലോകത്തിലെ എല്ലാവർക്കും പ്രണയത്തിന്റെ ആനന്ദം നിലനിർത്താൻ കഴിഞ്ഞാൽ സമാധാനമുണ്ടാകുമെന്നും ഭൂമി ഹരിതാഭമവുമെന്നും പ്രണയിക്കുമ്പോൾ ശരീരം അനുഭവിക്കുന്നത് ആദ്ധ്യാത്മികാനന്ദമണെന്നുമുള്ള മർഗലീത്തയുടെ തിരിച്ചരിവുകൾ അവളുടെ കാഴ്ചകളെ തന്നെ മാറ്റിമറിക്കുന്നു. മതം, പള്ളി, കുടുംബം, സമൂഹം, സദാചാരസങ്കല്പങ്ങൾ, തന്നെതന്നെയും അവൾക്ക് പുതുക്കിപണിയേണ്ടിവരുന്നു. നഷ്ടപ്പെട്ട മതത്തിന്റെ ആത്മ്മാവിനെ തിരിച്ചുപിടിക്കാലാണതെന്ന്, ആത്മാവും ശരീരവും തമ്മിൽ അകലങ്ങളില്ലതാവലാണതെന്ന് മർഗലീത്ത അറിയുന്നു. കണ്ണീരും വിയർപ്പുംകൊണ്ട് ലോകത്തെ പുതുക്കിപണിയാൻ ശ്രമിക്കുന്ന മനുഷ്യരെ അവൾ ഹൃദയം കൊണ്ട് തൊടുന്നു. പൊടുന്നനെ ഉയർന്നുവന്ന തിരപോലെ അപമാനങ്ങൾക്കിടയിലും ആന്ദത്തെ അവൾക്ക് വേർതിരിച്ചെടുക്കാനാകുന്നു... മലയാള നോവൽസാഹിത്യചരിത്രത്തിലെ സ്ത്രീജന്മങ്ങളിൽ സഹനം കൊണ്ടും ധിഷണാപാടവം കൊണ്ടും സ്ത്രൈണതയുടെ ആർജ്ജവം കൊണ്ടും വേറിട്ടുനില്ക്കുന്നു. ഒതപ്പിലെ മർഗലീത്ത. ആലാഹയുടെ പെണ്മക്കൾക്കും മാറ്റാത്തിക്കും ശേഷം സാറാജോസഫിന്റെ ഏറ്റവും പുതിയ നോവൽ

8122605966


Malayalam Literature
Malayalam Novel

M894.8123 / SAR/O

Powered by Koha